Monday 23 April 2012

മോഹം.


ഒരു പാട്ടില്‍ തുടി കൊട്ടി ചിരിയുടെ -
പ്രണയ പൂത്തിരി കത്തിക്കാന്‍ ..
നിന്നുടെ മാറില്‍ മയങ്ങിയുണര്‍ന്നൊരു-  
മധുരം ചുണ്ടില്‍ ചാലിക്കാന്‍  .
നീറും ജീവിത വഴിയില്‍ താങ്ങായ് -
തളിരായ്  കൂടെ നടന്നീടാന്‍ . 
പ്രണയം വിടരും പൂവായ്  നിന്നെ-  
സ്നേഹം കൊണ്ട്  ചുവപ്പിക്കാന്‍ . 
പാതിയിലെന്നോ  പൊട്ടിയ പട്ടം - 
സ്വപ്ന  ചരടില്‍  വിളക്കീടാന്‍ . 
ഉള്ളില്‍  മുളക്കും  മോഹങ്ങള്‍ക്കൊരു -
പേര്  കൊടുത്തു  മയക്കീടാന്‍  ...

4 comments:

  1. മോഹങ്ങൾ സഫലമാകട്ടെ.. :)

    ReplyDelete
  2. മോഹങ്ങളെല്ലാം നല്ലത്

    ReplyDelete
  3. പാതിയിലെന്നോ പൊട്ടിയ പട്ടം -
    സ്വപ്ന ചരടില്‍ വിളക്കീടാന്‍ .

    ReplyDelete
  4. ആശംസകള്‍... ഇനിയും എഴുതുക..

    നെരൂദ പറഞ്ഞ പോലെ ..
    "എന്റെ വാക്കുകള്‍ നിന്നെ തഴുകി, മഴപോലെ പെയ്തു.
    വെയില്‍ സ്ഫുടം ചെയ്തെടുത നിന്റെ
    ഉടലിന്റെ ചിപ്പിയെ
    എത്രയോ കാലമായി ഞാന്‍ സ്നെഹിക്കുന്നു.
    പ്രപഞ്ചം മുഴുവനും നിന്റെതാണെന്നു
    ഞാനിപ്പോള്‍ വിശ്വസിക്കുന്നു"

    ReplyDelete