Tuesday 5 June 2012

ഭ്രാന്ത്

അന്ന്  നീ പറഞ്ഞത് പോലെ 
പ്രണയമൊരു ഭ്രാന്തു ...
ഇന്ന് ഞാന്‍ അറിയുന്നു 
ആ ഭ്രാന്തിന്റെ ആഴങ്ങള്‍ ...
കാലം മായ്ക്കാത്ത മുറിവുകളെ, 
കവിതയായും,
എങ്ങോ വിരിഞ്ഞുനങ്ങുന്ന, 
ചോദനകളെ നിര്‍മാല്യമായും
മാറ്റിയ അതെ ഭ്രാന്തു ...

ഇന്നെന്റെ കാലില്‍ ഒരു തിര
കിന്നാരം പറഞ്ഞപ്പോള്‍,
കാതിലൊരു കുയില്‍ 
പാട്ടായ് പറന്നപ്പോള്‍,
എന്റെ ബോധത്തില്‍ 
ഒരു ഭ്രാന്തു വട്ടമിട്ടു, ചിറകടിച്ചു .......
നമ്മളെ വീണ്ടുമൊരു ഭ്രാന്തെടുത്തെങ്കില്‍ ,
നമ്മള്‍ക്കായ്‌ ഒരു കുഞ്ഞു പൂവിരിഞ്ഞെങ്കില്‍ ....

Monday 23 April 2012

മോഹം.


ഒരു പാട്ടില്‍ തുടി കൊട്ടി ചിരിയുടെ -
പ്രണയ പൂത്തിരി കത്തിക്കാന്‍ ..
നിന്നുടെ മാറില്‍ മയങ്ങിയുണര്‍ന്നൊരു-  
മധുരം ചുണ്ടില്‍ ചാലിക്കാന്‍  .
നീറും ജീവിത വഴിയില്‍ താങ്ങായ് -
തളിരായ്  കൂടെ നടന്നീടാന്‍ . 
പ്രണയം വിടരും പൂവായ്  നിന്നെ-  
സ്നേഹം കൊണ്ട്  ചുവപ്പിക്കാന്‍ . 
പാതിയിലെന്നോ  പൊട്ടിയ പട്ടം - 
സ്വപ്ന  ചരടില്‍  വിളക്കീടാന്‍ . 
ഉള്ളില്‍  മുളക്കും  മോഹങ്ങള്‍ക്കൊരു -
പേര്  കൊടുത്തു  മയക്കീടാന്‍  ...

Thursday 19 April 2012

പരിഭവം

സൂര്യന്‍ മുത്തിയപ്പോള്‍ മഞ്ഞുതുള്ളി  
ചിരിച്ചു ,കവിളില്‍ കവിത വിരിഞ്ഞു ..
തീ തിന്ന തെരുവില്‍  
കാറ്റിന്റെ  ഓട്ട പ്രദിക്ഷിണം ,
മഴക്കാറിന്റെ  പുച്ച്ച്ച   പ്രയാണം  ...
കടല്‍ത്തീരത്ത്‌  പതിവുപോലെ 
കടലും  കരയും  പ്രണയ  /വിരഹ  നാടകത്തില്‍  ...
അവളുടെ  കവിളില്‍  ഒരുതുള്ളി  കണ്ണീര്‍  പരിഭവം .. 
ചിരിപ്പൂ  മുത്ത്‌  തേടി  അവന്റെ  ചൂണ്ടു  വിരല്‍ ..